ആഹ്ലാദത്തേക്കാളധികം അയാളുടെ മുഖത്ത് ആശ്വാസമായിരുന്നു. 90 ൽ നിന്ന് 100 ലെത്താൻ വെറും രണ്ടു പന്തുകൾ മാത്രമെടുത്തപ്പോൾ ആ മുഖത്ത് ആശ്വാസത്തോടൊപ്പം ഒരൽപ്പം അവിശ്വസനീയതയും വായിച്ചെടുക്കാമായിരുന്നു. തൊട്ടു മുമ്പത്തെ മത്സരത്തിൽ ഡക്കിനു പുറത്തായപ്പോൾ ക്രിക്കറ്റ് പണ്ഡിതർ പലരും എഴുതിത്തള്ളിയ കോഹ്ലി വീണ്ടും സൂര്യപ്രഭയോടെ തിരിച്ചു വന്നിരിക്കുന്നു. സ്വന്തം ചാരത്തിൽ നിന്നുയർത്തെഴുന്നേറ്റ് സൂര്യൻ്റെ പ്രഭാവം സ്വന്തം ശിരസ്സിലേറ്റിയ ഫീനിക്സ് പക്ഷിയെപ്പോലെ..

10 വർഷത്തിനുള്ളിൽ 70 സെഞ്ചുറികൾ നേടിയയാൾ കഴിഞ്ഞ മൂന്നു വർഷമായി അഥവാ ആയിരത്തിലധികം ദിവസങ്ങളായി സെഞ്ചുറികളുമായുള്ള ചങ്ങാത്തം ഉപേക്ഷിച്ച മട്ടായിരുന്നു. ടെസ്റ്റിലും ഏകദിനങ്ങളിലും നേടുന്ന അർദ്ധ സെഞ്ചുറികൾ പക്ഷേ, വിമർശകർക്കും ആരാധകർക്കും മതിയാവുമായിരുന്നില്ല. പിഴയ്ക്കുന്ന ഫൂട്ട് വർക്കും ടൈമിങ്ങും അയാളിലെ രാജാവിനെ കീഴടക്കുമ്പോൾ പലരും പറഞ്ഞു, മതിയാക്കാൻ സമയമായെന്ന്. എല്ലാത്തിനും ആ പ്രതിഭ ഇന്ന് ബാറ്റുകൊണ്ട് മറുപടി നൽകിയിരിക്കുന്നു. ഒരു സെഞ്ചുറി എന്നതിലുപരി, ആത്മവിശ്വാസം നഷ്ടമായിരുന്ന ഒരു കളിക്കാരൻ അത് സ്കോർ ചെയ്ത രീതി, അതും 200 സ്ട്രൈക്ക് റേറ്റിൽ, അതാണ് കണക്കാക്കേണ്ടത്.

Well Played Virat…

✒✒ #Suresh_Varieth

By admin

Leave a Reply