By Suresh Varieth

Record breaking performance beyond My Wildest Dreams


തലക്കെട്ടിൽ ഓയിൻ മോർഗൻ പറഞ്ഞ വാചകം ഭൂരിപക്ഷം ഇംഗ്ലീഷ് ആരാധകരും ആ ഒരു ഇന്നിംഗ്സിനു ശേഷം പറഞ്ഞിരിക്കാം…… അവരൊരു പക്ഷേ ഒരു ബെയർസ്റ്റോവിനോ ബട്ലർക്കോ സ്റ്റോക്ക്സിനോ കഴിഞ്ഞേക്കാവുന്ന ഒരിന്നിംഗ്സ് സ്വന്തം നായകൻ തന്നെ പുറത്തെടുത്തത് അവിശ്വസനീയതയോടെ ആവും നോക്കിക്കണ്ടിട്ടുണ്ടാവുക. മുപ്പതാം ഓവറിൽ ക്രീസിലെത്തിയ, ലോക ക്രിക്കറ്റിലെ “most destructive” എന്നൊന്നും വിശേഷിപ്പിച്ചിട്ടില്ലാത്ത ഇംഗ്ലീഷ് ക്യാപ്റ്റന്റെ ഇന്നിംഗ്സിന് “beyond wildest dreams ” എന്നല്ലാതെ എന്ത് പ്രയോഗമാണ് ചേരുക…

ജൂൺ 18, 2019 ….. ലോകകപ്പിൽ പാക്കിസ്ഥാനോട് അപ്രതീക്ഷിതമായി തോറ്റ് നാല് കളിയിൽ നിന്ന് ആറു പോയൻറുമായി നിന്ന ഇംഗ്ലണ്ടിന് അഫ്ഗാനെതിരെ ഒരു കൂറ്റൻ വിജയം അത്യാവശ്യമായിരുന്നു…. ജോണി ബെയർസ്റ്റോവും റൂട്ടും ഒരു മികച്ച അടിത്തറയും നൽകി. …… 29 ആം ഓവറിലെ അവസാന പന്തിൽ റൂട്ടിനൊപ്പം ചേർന്ന മോർഗനാണ് പക്ഷേ എല്ലാ കണക്കു കൂട്ടലുകളും മാറ്റിമറിച്ചത്. മോർഗന്റെ ഈ ഇന്നിംഗ്സ് അടിത്തറ പാകിയ റൺറേറ്റ് പിന്നീട്, ശ്രീലങ്കയോടും ഓസ്ട്രേലിയയോടും തോറ്റിട്ടു പോലും മുന്നോട്ട് പോയി കിരീടം നേടാൻ അവരെ പ്രാപ്തരാക്കി…

വെറും 71 പന്തിൽ നിന്ന് 148 റൺസ് നേടിയ മോർഗൻ ഒരു ഘട്ടത്തിൽ ഡബിൾ സെഞ്ചുറിയിലേക്ക് മുന്നേറുമെന്ന് തോന്നിയെങ്കിലും ഇന്നിംഗ്സ് തീരാൻ മൂന്നോവർ ബാക്കി നിൽക്കേ തന്നെ 18 ആം സിക്സർ നേടാന്നുള്ള ശ്രമത്തിൽ ബൗണ്ടറി ലൈനിൽ അവസാനിച്ചു. സിക്‌സറിന്റെ ഈ ലോക റെക്കോർഡ് പ്രകടനത്തിനിടയിൽ വെറും നാല് തവണ മാത്രമാണ് പന്ത് ബൗണ്ടറി ലൈനിനെ സ്പർശിച്ചത്. സ്ട്രൈക്ക് റേറ്റ് കൊണ്ട് ബാറ്റ്സ്മാനെ അളക്കുന്ന ഈ യുഗത്തിൽ 208.45 ആയിരുന്നു അന്നേരം മോർഗന്റെ സ്ട്രൈക്ക് റേറ്റ്.

മോർഗനെ പോലെ തന്നെ ഈ കളി ഒരിക്കലും മറക്കാത്ത ഒരാൾ കൂടി ഉണ്ട്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നറെന്ന റഷീദ് ഖാന്റെ ഭാവത്തെയാണ് ആധികാരികമായി മോർഗൻ കീഴ്പ്പെടുത്തിയത്. 110 റൺസ് എന്ന ലോക റെക്കോർഡ് പിറന്ന റഷീദിന്റെ 9 ഓവറിൽ മാത്രം മോർഗൻ അടിച്ചുകൂട്ടിയത് പതിനൊന്ന് സിക്സറുകൾ ആയിരുന്നു.

By admin

Leave a Reply