By Dhanesh Damodaran

ക്രിക്കറ്റിനൊപ്പം ഹോക്കി ,സ്ക്വാഷ്, ടെന്നീസ് എന്നിങ്ങനെ സകല മേഖലയിലും കൈ വെച്ച് അവിടെയെല്ലാം പൊന്നാക്കിയ അദ്ദേഹം പക്ഷെ സ്പോർട്സ് കൊണ്ട് കുടുംബം പുലർത്താൻ പറ്റില്ലെന്ന് മനസാക്കി ഒരു പോലീസുകാരൻ ആയി .എന്നാൽ തന്നിലെ ഉള്ളിലെ ആവേശം കായികം തന്നെയെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം ക്രിക്കറ്റിലേക്ക് പൂർണമായും ശ്രദ്ധ തിരിക്കാൻ തീരുമാനിച്ചു .

         രാജ്യത്തിന്റെ ഹോക്കി ടീം ഗോൾ കീപ്പർ ആയിരുന്നു ഏറെക്കാലം അദ്ദേഹം.1984 ഒളിംപിക് ഹോക്കി സ്വർണം നേടിയ പാകിസ്ഥാൻ ടീമിലെ ഫോർവേർഡ് കലിമുള്ള ഖാൻ ഈ സിംബാബ് വെക്കാരനെ വിശേഷിപ്പിച്ചത് താൻ കളിച്ചതിൽ കണ്ട ഏറ്റവും മികച്ച ഗോൾകീപ്പർ എന്നായിരുന്നു.അതു കൊണ്ട് തന്നെ ക്രിക്കറ്റിലേക്ക് കളം മാറ്റി ചവിട്ടിയപ്പോൾ അദ്ദേഹം വിക്കറ്റ് കീപ്പിങ് തന്നെ തെരഞ്ഞെടുത്തു .ആ ജോലിയിൽ അദ്ദേഹം ശോഭിച്ചെങ്കിലും കൈയ്ക്ക് പറ്റിയ പരിക്കിനെ തുടർന്ന് പിന്നീട് കുറെക്കാലം കഴിഞ്ഞ് ബാറ്റിങ്ങിൽ മാത്രം പൂർണമായി ശ്രദ്ധിച്ചു.

1983 ൽ സിംബാബ് വെ ലോകകപ്പിന് വന്നപ്പോൾ ടെന്റ് ബ്രിഡ്ജിൽ ഓസീസിനെതിരെ ഡേവിഡ് ഹൂട്ടൺ എന്ന സിംബാബ് വേ ക്രിക്കറ്റിലെ ഒരിക്കലും മായ്ക്കാൻ പറ്റാത്ത ഇതിഹാസവും അരങ്ങേറി .ഡങ്കൻ ഫ്ളച്ചറിന്റെ മികവിൽ ആ മാച്ചിൽ ശക്തരായ ഓസീസിനെ 13 റൺസിന് തറ പറ്റിച്ച മത്സരത്തിൽ ഹൂട്ടൻ ആദ്യ പന്തിൽ പൂജ്യത്തിന് പുറത്തായെങ്കിലും വിക്കറ്റിന് പിന്നിൽ ഒരു ക്യാച്ച് നേടി ആശ്വാസം കൊണ്ടു .ആ ലോകകപ്പിൽ 2 അർധ സെഞ്ചുറികൾ ഹൂട്ടൺ സ്വന്തം പേരിൽ കുറിച്ചു .

       1987 ലോകകപ്പ് ആയപ്പോഴും ഹൂട്ടൺ എന്ന ബാറ്റ്സ്മാന്റെ കരിയർ ഗ്രാഫ് വളരെ ഉയരത്തിലെത്തിയിരുന്നു.ആ ലോകകപ്പിൽ ന്യൂസിലണ്ടിനെതിരെ ഹൂട്ടൻ കാഴ്ചവെച്ച ഒറ്റയാൾ പ്രകടനം ഒരാൾക്കും മറക്കാൻ പറ്റില്ല.243 റൺ വിജയലക്ഷ്യം പിന്തുടർന്ന സിംബാബ് വെക്ക് പൊരുതാൻ ഒരേ ഒരു ഹൂട്ടൺ മാത്രമായിരുന്നു.6 സിക്സറുകൾ മാല ചാർത്തിയ ഹൂട്ടന്റെ ഇന്നിങ്സ് മാർട്ടിൻ ക്രോ യുടെ ഒരു അത്ഭുത കാച്ചിൽ അവസാനിക്കുമ്പോൾ നേടിയത് 137 പന്തിൽ 142 റൺ.അന്ന് ന്യൂസിലണ്ടിനെ വിറപ്പിച്ച സിംബാബ് വെ തോറ്റത് വെറും 3 റൺസിന്.

       1992 ൽ സിംബാബ് വെക്ക് ടെസ്റ്റ് പദവി ലഭിക്കുമ്പോൾ നയിച്ചത് ഹുട്ടൺ തന്ന ആയിരുന്നു.സിംബാബ്സെയുടെ ആദ്യ ടെസ്റ്റിൽ തന്നെ 322 പന്തിൽ 121 റൺ അടിച്ച ഹൂട്ടൻ രാജ്യത്തിന്റെ അരങ്ങേറ്റ ടെസ്റ്റിൽ സെഞ്ചുറി എന്ന റെക്കോർഡിനൊപ്പമെത്തുകയും ചെയ്തു.രണ്ടാമിന്നിങ്സിൽ പുറത്താകാതെ 41 റൺസും നേടിയ ഹൂട്ടൺ ശക്തരായ ഇന്ത്യക്കെതിരെ ടീമിന് സമനില നേടിക്കൊടുത്തു.പിൽക്കാലത്ത് സിംബാബ് വെ ചരിത്രത്തിലെ എക്കാലത്തെയും മികച്ചവനും അന്നത്തെ വിക്കറ്റ് കീപ്പറുമായ ആൻഡി ഫ്ളവറിനൊപ്പം 6 മം വിക്കറ്റിൽ ഹുട്ടൺ 165 റൺ കുട്ടിച്ചേരത്തിരുന്നു.അന്ന് 35 വർഷവും 4 മാസവും ആയിരുന്നു ഹൂട്ടണ് പ്രായം.

1994 ൽ ബുലാവായോ യിൽ ശ്രീലങ്കക്കെതിരെ നടന്ന ടെസ്റ്റിൽ സിംബാബ് വെ ഒന്നാമിന്നിങ്സിൽ 462/9 എന്ന സ്കോർ നേടിയപ്പോൾ ടീമിന്റെ 60% ത്തിലധികവും സ്കോർ ചെയ്തത് ഹൂട്ടൺ ആയിരുന്നു .ചാമി ന്ത വാസ് ,മുരളീധരൻ ,വിക്രമസിംഗെ എന്നിവർ അടങ്ങിയ ബൗളിംഗ് നിരക്കെതിരെ 541. പന്തിൽ 30 ഫോറുകളും 3 സിക്സറുകളുമടക്കം 266 റൺ നേടിയ ഹൂട്ടണിന്റെ പേരിലാണ് ടെസ്റ്റിലെ സിംബാബ്‌വെ യുടെ ഏറ്റവും മികച്ച വ്യക്തിഗത സ്കോർ ഉള്ളത് .

       22 ടെസ്റ്റിൽ 4 സെഞ്ചുറികളും 63 ഏകദിനത്തിൽ ഒരു സെഞ്ചുറിയും നേടി 1997  ൽ  വിരമിച്ച ഹൂട്ടൺ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ വിക്കറ്റ് കീപ്പറുടെ റോളിൽ 165 കാച്ചുകൾക്കും  16 സ്റ്റംപിങ്ങുകൾക്കും ഉടമയാണ്.വിരമിച്ച ശേഷം  1998 ൽ സിംബാബ് വെയിൽ ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കുന്നതിന്റെ ഭാഗമായി ജന്മനാടായ ബുലാ വായോ യിൽ നിന്നും ഹറാരെയിലേക്ക് 22 ദിവസം കൊണ്ട് 400 km നടന്ന് കൊണ്ട് 40000 യു.എസ് ഡോളർ സമാഹരിച്ചത് വലിയ വാർത്തയായിരുന്നു.

By admin

Leave a Reply