By Dhanesh Damodaran

ഋഷഭ് പന്തിനെ ആദം ഗിൽക്രിസ്റ്റ് പോലൊരു ഇതിഹാസത്തിനൊപ്പം താരതമ്യപ്പെടുത്താനൊന്നും സമയമായിട്ടില്ലെങ്കിലും (അല്ലെങ്കിൽ താരതമ്യം അർഹിക്കുന്നില്ലെങ്കിലും) 31 ടെസ്റ്റുകൾ കഴിയുമ്പോൾ ഗിൽക്രിസ്റ്റിനോടടുത്തു നിൽക്കുന്ന ബാറ്റിങ്ങ് കണക്കുകളും കീപ്പിങ്ങ് കണക്കുകളും പുസ്തകത്തിലെങ്കിലും സ്വന്തമാക്കാൻ ഒരു ഇന്ത്യൻ വിക്കറ്റ് കീപ്പർക്ക് പറ്റുന്നു എന്നതിൽ സന്തോഷിക്കേണ്ട കാര്യമാണെങ്കിലും അതിനെ അംഗീകരിക്കാനുള്ള മഹാമനസ്കത പലർക്കുമില്ലെന്നതാണ് ഏറ്റവും വലിയ വൈരുദ്ധ്യം.

ഋഷഭ് പന്ത് അന്താരാഷ്ട്ര ക്രിക്കറ്റിൽ കാലെടുത്ത് വെച്ചതേയുള്ളൂ.

     24 വയസിനുള്ളിൽ ഏറ്റവുമധികം പരിഹസിക്കപ്പെട്ട മറ്റൊരു ഇന്ത്യൻ താരമുണ്ടാകില്ല. ആ പരിഹാസങ്ങൾക്കിടയിലും ഇത്രയും ചുരുങ്ങിയ സമയം കൊണ്ട് ഏറ്റവുമധികം നേട്ടങ്ങൾ ഉണ്ടാക്കാൻ പറ്റിയ മറ്റൊരു വിക്കറ്റ് കീപ്പർ ലോക ചരിത്രത്തിലില്ല എന്നത് മറ്റൊരു വാസ്തവവും.

പന്ത് ഇന്ത്യൻ ടീമിൽ കുറെക്കാലം ഉണ്ടാകും. കാരണം പരിഹാസങ്ങളും കൂക്കിവിളിയും പ്രതിഷേധ കാമ്പയിനുകളും ചെറിയ പ്രായത്തിൽ തന്നെ അതിജീവിച്ച് കഴിഞ്ഞ ഒരാൾക്ക് ഇനി എന്ത് സമ്മർദ്ദം വരാൻ??

       ഋഷഭ് പന്ത് എല്ലാത്തിനും മറുപടി നൽകിയത് ബാറ്റ് കൊണ്ടായിരുന്നു. പലരും പറയുന്ന പ്രിവിലേജ് അയാൾക്ക് കിട്ടിയിട്ടില്ല എന്നത് കരിയർ പരിശോധിച്ചാൽ മനസിലാകും. ടെസ്റ്റിൽ നിന്നും അയാൾ പുറത്താക്കപ്പെട്ടിരുന്നു. ഏകദിന ടീമിൽ കയറിപ്പറ്റിയ പോലെ തിരിച്ചിറങ്ങേണ്ടി വന്നിട്ടുണ്ട്. അയാളില്ലാത്ത എത്രയോ T20 മാച്ചുകൾ ഇന്ത്യ കളിച്ചിരുന്നു.പുറത്തായപ്പോഴെല്ലാം തിരിച്ചു കയറാൻ അയാൾക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.

     27,100 നോട്ടൗട്ട്,96,39,50,146 

അവസാനത്തെ 6 ടെസ്റ്റ് ഇന്നിങ്ങ്സുകൾ മതി ഋഷഭ് പന്ത് എന്ന X ഫാക്ടറിൻ്റെ മൂല്യമറിയാൻ. 31 ടെസ്റ്റുകൾക്കിടെ പന്ത് നാട്ടിൽ കളിച്ചത് 8 ടെസ്റ്റുകൾ മാത്രമാണെന്നത് അയാളിലെ കണക്കുകളെ ഒന്നു കൂടി പൊലിപ്പിക്കുന്നു.ഇംഗ്ലണ്ടിൽ രണ്ട് ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വിദേശ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെന്ന റെക്കോർഡ് റിഷഭ് പന്ത് സ്വന്തമാക്കി. ആദം ഗിൽക്രിസ്റ്റ് അടക്കമുള്ള 14 വിക്കറ്റ് കീപ്പർമാർ ഇംഗ്ലണ്ട് മണ്ണിൽ ഒരു സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ആർക്കും തന്നെ രണ്ടാം സെഞ്ചുറി ഇംഗ്ലണ്ടിൽ നേടുവാൻ സാധിച്ചിട്ടില്ല

71,39,7,28,77, 78, 16,85,0, 11, 18,56

ഏകദിന ക്രിക്കറ്റിൻ്റെ കാര്യമെടുത്താൽ അവിടെയും ഒരു സ്പെഷ്യലിസ്റ്റ് ബാറ്റ്സ്മാൻ്റെതിനെക്കാൾ മികച്ച ഇന്നിങ്സുകൾ പന്തിൻ്റെതായിട്ടുണ്ട്.

       ടെസ്റ്റ് ക്രിക്കറ്റിൽ ഇത്രയും മികച്ച പ്രകടനങ്ങൾ നടത്തുന്ന ഹാർഡ് ഹിറ്ററെ T20 ക്ക് ഒട്ടും അനുയോജ്യമല്ലാത്ത ബാറ്റിങ്ങ് ശൈലിയുള്ള മുൻനിര താരങ്ങൾക്ക് പകരം ഓപ്പണിങ്ങ് സ്ലോട്ടിൽ നിയോഗിച്ചാൽ നിലവിൽ അത്ര നല്ല കണക്കുകൾ പറയാനില്ലാത്ത T20 ലും അത്ഭുതങ്ങൾ സംഭവിച്ചേക്കാം.

     ഋഷഭ് പന്തിന് പ്രിവിലേജ് കൊടുക്കേണ്ട ആവശ്യമുണ്ടോ ?

    ഇന്ത്യയുടെ വമ്പൻ താരങ്ങൾ കളി മറക്കുന്ന SENA രാജ്യങ്ങളിൽ റൺസുകളും സെഞ്ചുറികളും വാരിക്കൂട്ടുന്ന അയാൾക്ക് പ്രിവിലേജ് കൊടുത്തില്ലെങ്കിൽ ആർക്ക് കൊടുക്കാൻ ?? ഒന്നുമില്ലെങ്കിലും ഇന്ത്യൻ ബാറ്റ്സ്മാൻമാരുടെ ശവപ്പറമ്പായ എഡ്ജ് ബാസ്റ്റണിൽ സച്ചിനും കോലിയും കഴിഞ്ഞാൽ സെഞ്ചുറി നേടിയ ഒരുത്തനല്ലേ? അതും ഒരു വിക്കറ്റ് കീപ്പർ.

      യുവതാരങ്ങൾ മത്സരിക്കേണ്ടത് ഋഷഭ് പന്തിനോടല്ല, മറ്റു 10 സ്ഥാനങ്ങൾക്ക് വേണ്ടിയാണ് എന്ന് അയാൾ പറയാതെ പറഞ്ഞു കൊണ്ടേയിരിക്കുന്നു.

After 30 Test, Gilchrist 2029 Runs
After 38 Test ,Dhoni 2072 Runs
After 57 Test, Boucher 2024 Runs
After 61 Test, Healy 2002 Runs

Now Rshab Panth only 24 years,
31 Tests   2066 Runs @ 43 Avg & 72 $R with 118 Dismissals

youngest wicket Keeper  in the Planet to score 2000 Test Runs

Rishabh Pant ~ 1st Indian player to reach 100 6s at 24 age

Most Sixes for India (at 24 age)

100 – Rishabh Pant*
99 – Suresh Raina
98 – Sachin Tendulkar

*1️⃣0️⃣th Test fifty for Rishabh Pant, 53 runs from just 51 balls . he came when team is in trouble at 98/5 and then scored these runs under pressure, Pant always does well for India in SENA Countries

*▫️Indian WKs with most 50+ scores in SENA countries .*

14 : MS Dhoni
7 : Rishabh Pant
7 : Farokh Engineer

*▫️Most 50+ Scores in SENA Tests by Indian players (At 24 age)*

11 – Sachin Tendulkar
  7 – Rishabh Pant*
  6 – D Vengsarkar

*▫️Rishabh Pant has scored 5 fifties including 3 80+ scores from 7 innings batting at No.5 in Test cricket.*

*▫️Rishabh Pant in Test cricket has:*

2 fifty & 1 hundred in Aus.
2 fifty & 1 hundred in Eng.
1 hundred in Sa.

*▫️Least Innings taken by Indian to Hit 100 6s*

101 – Hardik
116 – Pant*
129 – Rahul
132 – Dhoni
166 – Raina
166 – Rohit

*▫️Hundred for Rishabh Pant, 5th in Tests from 31 matches, India was 96 for 5 and then he smashed hundred from just 89 balls.💥💥*

*▫️Rishabh Pant becomes only the 3rd Indian batsman in history of Test cricket to score a century at Edgbaston.*

*🌀Rishabh Pant’s Test 100s*

114 v ENG (Last match of Series)
159* v AUS (Last match of Series)
101 v ENG (Last match of Series)
100* v SA (Last match of Series)
*100** *vs ENG(Last match of Series**

*▫️Last 4 Test 100s in SENA by Asian WKs*

Rishabh Pant at Edgbaston*
Rishabh Pant at Capetown
Rishabh Pant at Sydney
Rishabh Pant at The Oval

STAT: Test hundreds by India wicketkeepers outside Asia

Rishabh Pant: 4
All others WKs: 3
(Vijay Manjrekar, Ajay Ratra, W Saha)

*▫️Most Test 100s in SENA by Asian WKs*

4 – Rishabh Pant*
2 – Moin Khan
1 – Chandimal
1 – H Jayawardene
1 – Kaluwitharana
1 – Mushfiqur Rahim
1 – Amal Silva

*Rishabh Pant becomes only the 3rd Indian batsman in history of Test cricket to score a century at Edgbaston.*

Pant Joins Sachin & Kohli in list

Fastest Test 100 by Indian WK (balls)

89 – R Pant vs England
93 – Dhoni vs Pakistan

By admin

Leave a Reply