By Suresh Varieth

ആദ്യ ദിവസം തന്നെ ചരിത്രത്തിലാദ്യമായി 500 ലേറെ റൺസ് വന്ന, ആദ്യ ഇന്നിങ്ങ്സിൽ നാലും അടുത്തതിൽ മൂന്നും പേർ സെഞ്ചുറി നേടിയ പിച്ച്. മൂന്ന് ദിവസം കൊണ്ട് ഇരു ടീമുകളും ആദ്യ ഇന്നിങ്ങ്സ് പോലും മുഴുമിപ്പിക്കാതെ 1236 റൺസ് ഒന്നാമിന്നിങ്സിൽ അടിച്ചുകൂട്ടിയ പിച്ച് …
വിരസമായ സമനിലയിലേക്കെന്നുറപ്പിച്ച് ക്യുറേറ്ററെ തെറി പറയുന്ന കുറേ പേർ അങ്ങനെ…

അടുത്ത രണ്ടു ദിനം കൊണ്ട് മാറി മറിഞ്ഞ ടെസ്റ്റിൽ അവസാന സെഷൻ വരെ ആരു ജയിക്കുമെന്ന് അപ്രവചനീയമായിരുന്നു. 342 റൺസ് ലീഡിൽ ഇംഗ്ലണ്ട് ധീരമായി ഡിക്ലയർ ചെയ്തപ്പോൾ വിജയം എങ്ങോട്ടും മാറി മറിയാമെന്ന അവസ്ഥ. പാക്കിസ്ഥാൻ വിജയത്തിലേക്ക് അനായാസം മുന്നേറിക്കൊണ്ടിരുന്നപ്പോൾ ബെൻ സ്റ്റോക്സിൻ്റെ ഡിക്ലറേഷനെ കുറേയേറെപ്പേർ പഴിച്ചു. ഒടുവിൽ ഒലേ റോബിൻസൻ്റേയും ജിമ്മി ആൻ്റേഴ്സൻ്റെയും മാച്ച് വിന്നിങ്ങ് പെർഫോമൻസോടെ പകൽവെളിച്ചം മങ്ങിത്തുടങ്ങുന്ന സമയത്ത് ഇംഗ്ലണ്ടിന് 74 റൺസ് വിജയം… പാക്കിസ്ഥാൻ്റെ ആദ്യ ഇന്നിങ്ങ്സിൽ 8 വിക്കറ്റും വീഴ്ത്തിയ സ്പിൻ ജോഡിക്ക് രണ്ടാമിന്നിങ്സിൽ കിട്ടിയത് വെറും ഒരു വിക്കറ്റ്. ആദ്യ ഇന്നിങ്ങ്സിൽ 6 വിക്കറ്റ് നേടിയ വിൽ ജാക്സിന് രണ്ടാമിന്നിങ്ങ്സിൽ ഒരു വിക്കറ്റ് പോലുമില്ല. ആദ്യ ഇന്നിംഗ്സിൽ രണ്ടു വിക്കറ്റ് മാത്രം നേടിയ ഇംഗ്ലീഷ് പേസർമാർക്ക് രണ്ടാമിന്നിങ്സിൽ കിട്ടിയത് 9 വിക്കറ്റുകൾ……

ടെസ്റ്റ് ക്രിക്കറ്റ്, നിങ്ങളെ ഞങ്ങൾക്ക് മനസ്സിലാവുന്നില്ല…. Test Cricket, you beauty….

By admin

Leave a Reply